Hot Posts

4/recent/ticker-posts

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കർഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച 2023-24 വർഷത്തെ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ 75 ശതമാനവും പ്ലസ്ടു/വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 85 ശതമാനവും മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.

      എസ്.സി./എസ്.ടി.
വിഭാഗത്തിലുള്ളവർക്ക് എസ്.എസ്.എൽ.സി./ടിഎച്ച്.എസ്.എൽ.സി.ക്ക് 70 ശതമാനവും ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനവും മാർക്ക്‌ മതി. ജൂലായ് ഒന്നുമുതൽ 31 വരെ ജില്ലാ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9746822396, 0474-2766843.