Hot Posts

4/recent/ticker-posts

അഞ്ചലിൽ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വാൻ ഡ്രൈവര്‍ മരിച്ചു

കൊല്ലം: അഞ്ചൽ - ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. വാൻ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു (37) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ചത്. വാനിലുണ്ടായിരുന്ന മറ്റൊരാൾക്കും സാരമായി പരിക്കേറ്റു.