Hot Posts

4/recent/ticker-posts

അഞ്ചലിലും പരിസരങ്ങളിലും മഴക്കാല രോഗങ്ങൾ പടരുന്നു

മഴക്കാലമായതോടെ അഞ്ചലിലും പരിസരത്തും വിവിധ രോഗങ്ങൾ പടരുന്നു. അഞ്ചൽ ഗ്രാമപ്പഞ്ചായത്തിൽ പത്തുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വടമണിൽ ഏഴുപേർക്കും പനയഞ്ചേരി, നെടിയറ, ഏറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടത്‌.നെടിയറയിൽ ഒരാൾക്ക് എലിപ്പനിയും ബാധിച്ചു. 
       പനിയും വയറിളക്കവും വ്യാപകമായി പടരുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ചിക്കൻപോക്‌സും പിടിപെട്ടു.
     അസുഖങ്ങൾ ബാധിച്ചതോടെ അഞ്ചൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിനംപ്രതി 600-ലധികം പേരാണ് ചികിത്സതേടിയെത്തുന്നത്.