Hot Posts

4/recent/ticker-posts

കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥി മരിച്ചു

കൊട്ടാരക്കര : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. എം സി റോഡിൻ്റെ വശത്തെ  കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തലയ്ക്ക് ഗുരുതര പരുക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു. .
 അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ബിൻസിയുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്.