Hot Posts

4/recent/ticker-posts

ഏഴാം ക്ലാസ് ഉള്ളവർക്ക് കേരള സർവേ & ലാൻഡ് റെക്കോർഡ്സിൽ സ്ഥിരം ജോലി ഒഴിവ്


കേരള സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റിൽ അവസരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 2024 ജൂൺ 19 അർദ്ധരാത്രിയിൽ 12 മണി വരെ സ്വീകരിക്കും


Kerala PSC Recruitment 2024 Vacancy Details

സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രസ്മാൻ പോസ്റ്റിലേക്ക് 1 ഒഴിവുകളാണ് ഉള്ളത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് അവസരം വന്നിരിക്കുന്നത്.

Age Limit Details Kerala PSC Recruitment 2024

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്. അപേക്ഷകർ 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Educational Qualification for Kerala PSC Recruitment 2024

ഏഴാം ക്ലാസ് പാസായിരിക്കണം എന്നാൽ ബിരുദം നേടിയിരിക്കാൻ പാടില്ല.

Salary Details for Kerala PSC Recruitment 2024
പ്രസ്മാൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 23,700 മുതൽ 52,600 രൂപ വരെയാണ് മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്

                 2024 ജൂൺ 19 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്