കൊല്ലം തെൻമല ചെറുകടവിൽ യുവതിയെ വീട്ടിൽക്കയറി ഒരു സംഘം സ്ത്രീകൾ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലാണ് സംഭവം. മൈക്രോ ലോൺ അടവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സുരജയും മറ്റ് സ്ത്രീകളും ചേർന്ന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മൈക്രോ ഫിനാൻസ് ലോൺ എടുത്തിരുന്നു. സുരജ ലോൺ അടവ് മുടക്കിയതിനെ തുടർന്ന് അത് ചോദിക്കാൻ വേണ്ടിയാണ് സ്ത്രീകൾ ഇവിടേക്ക് എത്തിയത്. രാത്രിയോടെയാണ് 5 സ്ത്രീകൾ സുരജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.
Social Plugin